Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Samvad Sadas

ക​ർ​ഷ​ക​രു​ടെ വേ​ദ​ന​യാ​യി സം​വാ​ദ സ​ദ​സ് ; പേ​​​രാ​​​വൂ​​​രി​​​ൽ ക​​​ർ​​​ഷ​​​ക​​​രു​​​മാ​​​യി സം​​​വദിച്ച് രാഹുൽ ഗാന്ധി

പേ​​​​രാ​​​​വൂ​​​​ർ: തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട ക​​​​ർ​​​​ഷ​​​​ക​​​​രും ക​​​​ർ​​​​ഷ​​​​ക സം​​​​ഘ​​​​ട​​​​നാ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളും പേ​​​രാ​​​വൂ​​​ർ തൊ​​​ണ്ടി​​​യി​​​ൽ ന​​​ട​​​ന്ന രാ​​​​ഹു​​​​ൽ‌ ഗാ​​​​ന്ധി​​​​യു​​​​ടെ ക​​​ർ​​​ഷ​​​ക​​​സം​​​​വാ​​​​ദ​​​​ത്തി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​ത് മ​​​​ല​​​​യോ​​​​ര മേ​​​​ഖ​​​​ല​​​​യി​​​​ൽ ക​​​​ർ​​​​ഷ​​​​ക​​​​രു​​​ടെ നി​​​ല​​​നി​​​ല്പി​​​ന്‍റെ നീ​​​റു​​​ന്ന പ്ര​​​​ശ്ന​​​​ങ്ങ​​​​ളാ​​​​യി​​​​രു​​​​ന്നു. വ​​​​ന്യ​​​​മൃ​​​​ഗ​​​​ശ​​​​ല്യം മു​​​​ത​​​​ൽ വി​​​​ല​​​​ത്ത​​​​ക​​​​ർ​​​​ച്ച​​​​വ​​​​രെ നി​​​​വേ​​​​ദ​​​​ന​​​​ങ്ങ​​​​ളും പ​​​​രാ​​​​തി​​​​ക​​​​ളു​​​​മാ​​​​യി ഉ​​​​യ​​​​ർ​​​​ന്നു​​വ​​​​ന്നു.

സ​​​​ര്‍​ക്കാ​​​​ര്‍ ആനുകൂ​​​​ല്യം സ​​​​മ​​​​യ​​​​ബ​​​​ന്ധി​​​​ത​​​​മാ​​​​യി ല​​​​ഭി​​​​ക്കാ​​​​ത്തി​​​​നെത്തു​​​​ട​​​​ര്‍​ന്നു​​​​ള്ള ക​​​​ട​​​​ബാ​​​​ധ്യ​​​​ത കാ​​​​ര​​​​ണം ആ​​​​ത്മ​​​​ഹ​​​​ത്യ ചെ​​​​യ്ത മി​​​​ക​​​​ച്ച പ​​​​ച്ച​​​​ക്ക​​​​റി ക​​​​ര്‍​ഷ​​​​ക​​​​നു​​​​ള്ള സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ പു​​​​ര​​​​സ്‌​​​​കാ​​​​രം നേ​​​​ടി​​​​യ ഏ​​​​ലി​​​​യാ​​​​സ് അ​​​​മ്പാ​​​​ട്ടി​​​​ന്‍റെ ഭാ​​​​ര്യ ലൈ​​​​സ​​​​മ്മ ഏ​​​​ലി​​​​യാ​​​​സ്, സം​​​​സ്ഥാ​​​​ന​​​​ത്ത് ക​​​​ര്‍​ഷ​​​​ക​​​​ര്‍ നേ​​​​രി​​​​ടു​​​​ന്ന പ്ര​​​​തി​​​​സ​​​​ന്ധി​​​​യെ സം​​​​ബ​​​​ന്ധി​​​​ച്ച കു​​​​റി​​​​പ്പ് രാ​​​​ഹു​​​​ല്‍ ഗാ​​​​ന്ധി​​​​ക്ക് പ​​​​രാ​​​​തി​​​​യാ​​​​യി എ​​​​ഴു​​​​തി​​​ ന​​​​ല്‍​കി.

തു​​​​ട​​​​ര്‍​ന്ന് രാ​​​​ഹു​​​​ല്‍ ഗാ​​​​ന്ധി അ​​​​വ​​​​രെ വേ​​​​ദി​​​​യി​​​​ലേ​​​​ക്കു ക്ഷ​​​​ണി​​​​ച്ച് കാ​​​​ര്യ​​​​ങ്ങ​​​​ള്‍ ചോ​​​​ദി​​​​ച്ച​​​​റി​​​​ഞ്ഞു. ജ​​​​നി​​​​ത​​​​ക വൈ​​​​ക​​​​ല്യം നേ​​​​രി​​​​ടു​​​​ന്ന യു​​​​വ​​​​ക​​​​ര്‍​ഷ​​​​ക​​​​നും മി​​​​ക​​​​ച്ച കു​​​​ട്ടി​​​​ക്ക​​​​ര്‍​ഷ​​​​ക​​​​നു​​​​ള്ള പേ​​​​രാ​​​​വൂ​​​​ര്‍ പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ന്‍റെ അ​​​​വാ​​​​ര്‍​ഡ് ജേ​​​​താ​​​​വു​​മാ​​യ സ്‌​​​​കൂ​​​​ള്‍ വി​​​​ദ്യാ​​​​ർ​​​​ഥി​​ അം​​​​ബ​​​​രീ​​​​ഷി​​​​നെ രാ​​​​ഹു​​​​ല്‍ ഗാ​​​​ന്ധി അ​​​​ഭി​​​​ന​​​​ന്ദി​​​​ച്ചു.

ഇ​​​ന്ത്യ​​​യു​​​ടെ അ​​​ടി​​​ത്ത​​​റ കാ​​​ർ​​​ഷി​​​കമേ​​​ഖ​​​ല​

അ​​​ടി​​​ത്ത​​​റ​​​യി​​​ല്ലാ​​​തെ മേ​​​ൽ​​​ക്കൂ​​​ര നി​​​ർ​​​മി​​​ക്കാ​​​ൻ സാ​​​ധി​​​ക്കി​​​ല്ല. കാ​​​ർ​​​ഷി​​​കമേ​​​ഖ​​​ല​​​യാ​​​ണ് ഇ​​​ന്ത്യ​​​യു​​​ടെ അ​​​ടി​​​ത്ത​​​റ. അ​​​ടി​​​ത്ത​​​റ നി​​​ർ​​​മി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് യാ​​​തൊ​​​രു ബ​​​ഹു​​​മാ​​​ന​​​വും സം​​​ര​​​ക്ഷ​​​ണ​​​വും ല​​​ഭി​​​ക്കു​​​ന്നി​​​ല്ല. എ​​​ല്ലാ ദി​​​വ​​​സ​​​വും ഭ​​​ക്ഷ​​​ണം ക​​​ഴി​​​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും ഭ​​​ക്ഷ​​​ണം ത​​​രു​​​ന്ന ക​​​ർ​​​ഷ​​​ക​​​രെ​​​ക്കു​​​റി​​​ച്ച് ആ​​​രും ചി​​​ന്തി​​​ക്കു​​​ന്നി​​​ല്ല.

രാ​​​ജ്യം മു​​​ഴു​​​വ​​​നു​​​മു​​​ള്ള ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് പ​​​രാ​​​തി​​​ക​​​ളു​​​ണ്ട്, പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളു​​​ണ്ട്. വി​​​ള​​​ക​​​ൾ സൂ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ന് ശീ​​​തീ​​​ക​​​രി​​​ച്ച സം​​​വി​​​ധാ​​​നമി​​​ല്ല. താ​​​ങ്ങു​​​വി​​​ല ല​​​ഭി​​​ക്കു​​​ന്നി​​​ല്ല. ക​​​ർ​​​ഷ​​​ക​​​ർ നേ​​​രി​​​ടു​​​ന്ന പ്ര​​​ശ്‌​​​ന​​​ങ്ങ​​​ൾ​​​ക്കു പ​​​രി​​​ഹാ​​​രം ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന പ്ര​​​ക​​​ട​​​നപ​​​ത്രി​​​ക ത​​​യാ​​​റാ​​​ക്കു​​​ന്നു​​​ണ്ട്. അ​​​ടു​​​ത്ത യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ വ​​​രു​​​മ്പോ​​​ൾ അ​​​ടി​​​ത്ത​​​റ ക​​​ർ​​​ഷ​​​ക​​​രാ​​​ണ് എ​​​ന്ന​​​ത് ഓ​​​ർ​​​മ​​​യു​​​ണ്ടാ​​​കും. ക​​​ർ​​​ഷ​​​ക​​​ർ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളു​​​മാ​​​യി എ​​​ത്തി​​​യാ​​​ൽ അ​​​തു പ​​​രി​​​ഹ​​​രി​​​ക്ക​​​പ്പെ​​​ടും. അ​​​വ​​​രു​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ല​​​ളി​​​ത​​​മാ​​​ണ്. വ​​​ന്യ​​​മൃ​​​ഗ​​​ശ​​​ല്യ​​​ത്തി​​​ൽ​​​നി​​​ന്ന് കേ​​​ര​​​ള​​​ത്തി​​​ലെ ജ​​​ന​​​ങ്ങ​​​ളെ ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ന് ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കും. അ​​​തി​​​നാ​​​യി മ​​​നു​​​ഷ്യ​​​സാ​​​ധ്യ​​​മാ​​​യ എ​​​ല്ലാ ശ്ര​​​മ​​​ങ്ങ​​​ളും ന​​​ട​​​ത്തു​​​മെ​​​ന്നും രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞു.

ക​​​ർ​​​ഷ​​​ക​​​രു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ത്തി​​​ക്കാ​​​ട്ടി കോ​​​ൺ​​​ഗ്ര​​​സ് ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ൽ ന​​​ട​​​ത്തി വ​​​രു​​​ന്ന പ്ര​​​ക്ഷോ​​​ഭ​​​ങ്ങ​​​ളു​​​ടെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് രാ​​​ഹു​​​ൽ ഗാ​​​ന്ധി പേ​​​രാ​​​വൂ​​​രി​​​ൽ ക​​​ർ​​​ഷ​​​ക​​​രു​​​മാ​​​യി നേ​​​രി​​​ട്ട് സം​​​വ​​​ദി​​​ക്കാ നെത്തി​​​യ​​​ത്.

ഇ​​​ന്ന​​​ലെ, രാ​​​വി​​​ലെ പ​​​ത്തോ​​​ടെ രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യെ കാ​​​ണാൻ പേ​​​രാ​​​വൂ​​​ർ തൊ​​​ണ്ടി​​​യി​​​ലെ പാ​​​രി​​​ഷ് ഹാ​​​ളി​​​ന്‍റെ പ​​​രി​​​സ​​​ര​​​ത്തേ​​​ക്ക് ആ​​​ളു​​​ക​​​ൾ എ​​​ത്തി​​​ത്തുട​​​ങ്ങി​​​യി​​​രു​​​ന്നു. പേ​​​രാ​​​വൂ​​​ർ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ എ​​​ട്ടു​ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലും ഇ​​​രി​​​ട്ടി ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ലും ഉ​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ക​​​ർ​​​ഷ​​​ക​​​രെ​​​യും ക​​​ർ​​​ഷ​​​ക​​​സം​​​ഘ​​​ട​​​നാ പ്ര​​​തി​​​നി​​​ധി​​​ക​​​ളെ​​​യും മാ​​​ത്ര​​​മാ​​​ണു ഹാ​​​ളി​​​നു​​​ള്ളി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്. ക​​​ണ്ണൂ​​​ർ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ എ​​​ത്തി​​​യ രാ​​​ഹു​​​ൽ ഗാ​​​ന്ധി റോ​​​ഡ് മാ​​​ർ​​​ഗ​​​മാ​​​ണ് 12.10 ഓ​​​ടെ പേ​​​രാ​​​വൂ​​​രി​​​ൽ എ​​​ത്തി​​​യ​​​ത്.

അ​​​ര​​​മ​​​ണി​​​ക്കൂ​​​റോ​​​ളം ക​​​ർ​​​ഷ​​​ക​​​രു​​​മാ​​​യി സം​​​വാ​​​ദം ന​​​ട​​​ത്തി. തു​​​ട​​​ർ​​​ന്നാ​​​യി​​​രു​​​ന്നു രാ​​​ഹു​​​ലി​​​ന്‍റെ പ്ര​​​സം​​​ഗം. ഇ​​​തി​​​നു​​​ശേ​​​ഷം ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലി​​​നി​​​ര​​​ക​​​ളാ​​​യ​​​വ​​​ർ​​​ക്ക് കോ​​​ൺ​​​ഗ്ര​​​സ് നി​​​ർ​​​മി​​​ച്ചു​​​ന​​​ൽ​​​കു​​​ന്ന വീ​​​ടു​​​ക​​​ളു​​​ടെ ശി​​​ലാ​​​സ്ഥാ​​​പ​​​നം നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ൽ രാ​​​ഹു​​​ൽ ഗാ​​​ന്ധി വ​​​യ​​​നാ​​​ട്ടി​​​ലേ​​​ക്ക് പോ​​​യി.

എം​​​പി​​​മാ​​​രാ​​​യ കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ, കെ.​​​ സു​​​ധാ​​​ക​​​ര​​​ൻ, ഷാ​​​ഫി പ​​​റ​​​ന്പി​​​ൽ, എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ സ​​​ണ്ണി ജോ​​​സ​​​ഫ്, സ​​​ജീ​​​വ് ജോ​​​സ​​​ഫ്, ദീ​​​പാ​​​ദാ​​​സ് മു​​​ൻ​​​ഷി, ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മാ​​​ർ​​​ട്ടി​​​ൻ ജോ​​​ർ​​​ജ്, സോ​​​ണി സെ​​​ബാ​​​സ്റ്റ്യ​​​ൻ, പി.​​​ടി. മാ​​​ത്യു, വി.​​​എ. നാ​​​രാ​​​യ​​​ണ​​​ൻ, ച​​​ന്ദ്ര​​​ൻ തി​​​ല്ല​​​ങ്കേ​​​രി, അ​​​ബ്ദു​​​ൾ ക​​​രീം ചേ​​​ലേ​​​രി, പേ​​​രാ​​​വൂ​​​ർ സെ​​​ന്‍റ് ജോ​​​സ​​​ഫ് മേ​​​ജ​​​ർ ആ​​​ർ​​​ക്കി എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ തീ​​​ർ​​​ഥാ​​​ട​​​ന​​​പ​​​ള്ളി ആ​​​ർ​​​ച്ച്പ്രീ​​​സ്റ്റ് ഫാ. ​​​മാ​​​ത്യു തെ​​​ക്കേ​​​മു​​​റി​ എ​​​ന്നി​​​വ​​​രും ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളും വൈ​​​ദി​​​ക​​​രും ക​​​ർ​​​ഷ​​​ക​​​രും സം​​​വാ​​​ദ​​​സ​​​ദ​​​സി​​​ൽ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു.

Latest News

Corehub Up